ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം പുനരാരംഭിച്ചു

By Staff Reporter, Malabar News
Honda-Motorcycle-Logo
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം ഘട്ടം ഘട്ടമായി പുനരാരംഭിച്ച് ഹോണ്ട ഇന്ത്യ. അതിനൊപ്പം സമ്പൂര്‍ണ ലോക്ക്ഡൗണിൽപെട്ട് വലയുന്ന അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്‌സ് സഹായവും പ്രഖ്യാപിച്ചു. ഇതു പ്രകാരം 30 ദിവസമോ അതില്‍ കൂടുതലോ ലോക്ക്ഡൗൺ മൂലം ഷോറൂം അടച്ചിടേണ്ടി വന്ന ഡീലര്‍മാരുടെ നിക്ഷേപ പലിശ ചിലവ് കമ്പനി വഹിക്കും.

ലോക്ക്ഡൗണ്‍ ഇളവും ബന്ധപ്പെട്ട സംസ്‌ഥാന സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങളും അനുസരിച്ച് പ്ളാന്റുകളില്‍ സാവധാനം ഉൽപാദനം ആരംഭിക്കുകയാണ്.  സാഹചര്യങ്ങള്‍ വിലയിരുത്തിയും പങ്കാളികളുടെ സുരക്ഷയ്‌ക്ക് പ്രധാന്യം നല്‍കിയും മുന്നോട്ട് പോകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ അൽസുഷി ഒഗാത്ത പറഞ്ഞു.

ഉപഭോക്‌താക്കളുടെയും പങ്കാളികളുടെയും സുരക്ഷയെ കരുതി ഹോണ്ട ടൂ വീലേഴ്‌സ് വാറണ്ടിയും സൗജന്യ വാഹന സര്‍വീസും നടത്താനുള്ള സമയപരിധി ജൂലായ് 31വരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന്, മെയ് 31 തീയതികൾക്ക് ഇടയിൽ സൗജന്യ സര്‍വീസ്, വാറണ്ടി എന്നിവ അവസാനിക്കുന്ന എല്ലാ ഉപഭോക്‌താക്കള്‍ക്കും ഇത് ബാധകമായിരിക്കും.

Read Also: ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; ഫൈനലിൽ മേരികോം ഇറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE