കുളമ്പുരോഗം; ജില്ലയിൽ 2056 കന്നുകാലികൾക്ക് വാക്‌സിനേഷൻ നൽകി

By Trainee Reporter, Malabar News
palakkad news
Representational Image
Ajwa Travels

പാലക്കാട്: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷൻ ഊർജിതമാക്കി. നിലവിൽ 2056 കന്നുകാലികൾക്കാണ് വാക്‌സിനേഷൻ നടത്തിയത്. ജില്ലയിലെ 17 പഞ്ചായത്തുകളിലായി 333 കന്നുകാലികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പഞ്ചായത്തുകളിലെ രോഗ ബാധ കണ്ടെത്തിയ സ്‌ഥലങ്ങളുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് വാക്‌സിനേഷൻ നടക്കുന്നത്.

കുളമ്പു രോഗ പ്രതിരോധ മരുന്നുകൾ കേന്ദ്ര സർക്കാരിൽ നിന്നാണ് ലഭ്യമാക്കുന്നത്. കോവിഡ് സാഹചര്യത്തിൽ മരുന്ന് ലഭിക്കാതെ വന്നിരുന്നു. ഇതേ തുടർന്ന് ഒരു വർഷമായി ജില്ലയിൽ വാക്‌സിനേഷൻ മുടങ്ങിയിരിക്കുകയാണ്. ഇതോടെയാണ് വിവിധ പഞ്ചായത്തുകളിൽ രോഗം വ്യാപിക്കാൻ ഇടയായത്. നിലവിൽ ആവശ്യമായ വാക്‌സിൻ ലഭ്യമാണെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

ജില്ലയിൽ ഇതുവരെ രോഗം ബാധിച്ച് ഒരു പശുവും രണ്ട് കാളകളും 16 പശുക്കുട്ടികളും ചത്തിട്ടുണ്ട്. രോഗം റിപ്പോർട് ചെയ്‌ത പഞ്ചായത്തുകളിൽ നിലവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കന്നുകാലികളെ പഞ്ചായത്തിന് പുറത്തു നിന്ന് വാങ്ങുന്നതിനും പഞ്ചായത്തിന് പുറത്തേക്ക് വിൽക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം മുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE