കോഴിക്കോട്: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 17ന് സംസ്‌ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐഎംഎ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഡോക്‌ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.
അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൾഫി നൂഹു വ്യക്‌തമാക്കി. ചികിൽസ വൈകിയെന്ന് ആരോപിച്ചു കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ ആറു പ്രതികളെയും ഉടൻ അറസ്‌റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ഡോക്‌ടറെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട ആറു പ്രതികളെയും അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ നിന്ന് ഒരു വിട്ടുവീഴ്‌ചക്കും തയാറല്ല. ആധികാരികളുടെ കണ്ണ് തുറക്കാൻ ഇനി സമരം അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നും ഐഎംഎ വ്യക്‌തമാക്കി.
Most Read: ‘ഈ ചൂടിനെ നമുക്ക് നേരിടാം’; തെരുവോരങ്ങളിൽ തണ്ണീർ പന്തലുകൾ ഉയരും