എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് വീടൊഴിയാന്‍  നോട്ടീസ്; വില്ലേജ് ഓഫീസറെ ഉപരോധിച്ചു

By Syndicated , Malabar News
endosulphan
Representational image
Ajwa Travels

കാഞ്ഞങ്ങാട്: ഇരിയ കാഞ്ഞിരടുക്കത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബത്തോട്  വീടൊഴിയാന്‍  നോട്ടീസ് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുല്ലൂര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബത്തിന് വീടൊഴിയാൻ നോട്ടീസ് നല്‍കിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരക്കാര്‍ പറഞ്ഞു. നോട്ടീസ് ഉടന്‍ പിന്‍വലിച്ച് കുടുംബത്തിന് പട്ടയം ഉള്‍പ്പടെയുള്ള  രേഖകള്‍ നല്‍കണമെന്ന്  യൂത്ത് കോണ്‍ഗ്രസ് ജില്ലാ  പ്രസിഡണ്ട് പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു.

വിഷയം കലക്‌ടറുടെ ശ്രദ്ധയില്‍പെടുത്തി അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി അതേ വീട് നല്‍കാന്‍ നടപടി സ്വീകരിക്കാമെന്നും അതുവരെ  അനന്തര നടപടികള്‍ സ്വീകരിക്കില്ലെന്നും വില്ലേജ് ഓഫീസര്‍ ഉറപ്പ് നല്‍കിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.

Read also: ഇഎംഎസ് സ്‌റ്റേഡിയം ഉൽഘാടനം 25ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE