വയനാട്: മാനന്തവാടിയിൽ വീട്ടമ്മയെ ആരുമല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാൽസംഗം ചെയ്തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ് (37), കോട്ടയം രാമപുരം സ്വദേശി രാഹുല്‍ രാജന് (36) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഗോരിമൂലയില്‍ താമസക്കാരനാണ് അറസ്റ്റിലായ രാഹുൽ രാജൻ.
മെയ് മൂന്നിന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമെന്ന് പോലീസ് പറയുന്നു. മാനന്തവാടി ഡിവൈഎസ്പി എപി ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സിഐ എംഎം അബ്ദുള്‍ കരീം, എസ്ഐ ബിജു ആന്റണി, എഎസ്ഐമാരായ കെ മോഹന്‍ ദാസ്, ടികെ മനോജന്, സിപിഒ മാരായ വികെ രഞ്ജിത്ത്, സാഗര്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Most Read: വ്ളോഗർ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റുമോർട്ടം ശനിയാഴ്ച