ചുഴലിക്കാറ്റ്: കെന്റക്കിയിൽ അടിയന്തരാവസ്‌ഥ; മരണം എൺപതായി

By News Bureau, Malabar News
Hurricane in kentucky
Ajwa Travels

കെന്റക്കി: യുഎസിൽ വെള്ളിയാഴ്‌ച രാത്രിയോടെ വീശിയടിച്ച ശക്‌തമായ കൊടുങ്കാറ്റിൽ 80 ഓളം പേർ മരിച്ചതായി റിപ്പോർട്. തെക്കൻ സംസ്‌ഥാനമായ കെന്റക്കിയിലാണ് നാശനഷ്‌ടങ്ങളേറെയും സംഭവിച്ചിരിക്കുന്നത്. കെന്റക്കിയിൽ മാത്രമായി 70ലേറെ ആളുകൾ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

കെന്റക്കിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശക്‌തമായ കൊടുങ്കാറ്റുകളിൽ ഒന്നാണിതെന്നും മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.

ഇല്ലിനോയിലെ ആമസോൺ ഗോഡൗണും തകർന്നിട്ടുണ്ട്. ഇവിടെ നൂറിലേറെപ്പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. കാറ്റിൽ നിലംപൊത്തിയ മെയ്‌ഫീൽഡിലുള്ള മെഴുകുതിരി ഫാക്‌ടറിയിലും ഒട്ടേറെപ്പേർ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്.

യുഎസിലെ അർക്കൻസസ്, ഇല്ലിനോയ്, കെന്റക്കി, ടെന്നസി, മിസൗറി എന്നീ അഞ്ചു സംസ്‌ഥാനങ്ങളെയാണ് കാലംതെറ്റിവന്ന കൊടുങ്കാറ്റ് ബാധിച്ചത്. ഒട്ടേറെ കെട്ടിടങ്ങളും തകർന്നു. മരണ സംഖ്യ ഇനിയും ഉയന്നേക്കുമെന്ന് കെന്റക്കി ഗവർണർ പറയുന്നത്.

കെന്റക്കിയിലെ ഗ്രേസ് കൗണ്ടിയിലും കനത്ത നാശനഷ്‌ടമാണ് ചുഴലിക്കാറ്റ് വിതച്ചിരിക്കുന്നത്. നിരവധി പേരെ കാണാതായതായാണ് വിവരം. ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ കെന്റക്കിയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം സംഭവത്തിൽ ഗവർണറുമായി കൂടിയാലോചിച്ച് അടിയന്തരമായി ആവശ്യമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു.

Most Read: അബുദാബിയിൽ ബാറും റെസ്‌റ്റോറന്റും; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കൂടുതൽ തെളിവുകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE