‘അവിവാഹിതരായ ജോഡികൾക്ക് പ്രവേശനമില്ല’; വിവാദമായി പാർക്ക് അധികൃതരുടെ പോസ്‌റ്റർ

By Team Member, Malabar News
Indira Park
Ajwa Travels

ഹൈദരാബാദ്: അവിവാഹിതരായ ജോഡികൾക്ക് വിലക്ക് ഏർപ്പെടുത്തി ഉല്ലാസപാർക്ക് മാനേജ്‌മെന്റ്. ഹൈദരാബാദിലെ ദൊമല്‍ഗുഡ ഇന്ദിരാപാര്‍ക്കിലാണ് കമിതാക്കൾ ഉൾപ്പടെയുള്ള അവിവാഹിതരായ ജോഡികളെ വിലക്കിയത്. വിലക്ക് ഏർപ്പെടുത്തിയ വിവരം പ്രദർശിപ്പിച്ചുകൊണ്ടുള്ള പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ വിവാദമായതോടെ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ അധികൃതർ പോസ്‌റ്റർ അഴിച്ചു മാറ്റുകയും ചെയ്‌തു.

കോർപറേഷനിലെ താഴ്ന്ന റാങ്കിലുള്ള ജീവനക്കാരാണ് പോസ്‌റ്റർ പതിച്ചതെന്നാണ് സംഭവത്തിൽ അധികൃതർ നൽകുന്ന വിശദീകരണം. ആക്‌ടീവിസ്‌റ്റ് മീര സംഘമിത്രയാണ് സംഭവം മേയർ ജി വിജയലക്ഷ്‌മിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കൂടാതെ അധികൃതരുടെ ഈ നീക്കം മൗലികാവകാശ ലംഘനം ആണെന്നും ഇവർ ആരോപണം ഉന്നയിച്ചു.

അവിവാഹിതരായ ജോഡികൾക്ക് പ്രവേശനം വിലക്കിയ നടപടി സദാചാര പോലീസിന്റെ മറ്റൊരു വശമാണെന്നും വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ വാലന്റൈൻ ദിനത്തിലും അവിവാഹിതരായ ജോഡികൾക്ക് പാർക്കിൽ പ്രവേശനം തടഞ്ഞിരുന്നു. ചില സംഘടനകളുടെ ഭാഗത്ത് നിന്നും പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് പ്രവേശനം തടഞ്ഞതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Read also: അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു; താക്കീത് നൽകി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE