വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ

ഉദ്യോഗസ്‌ഥരുമായുള്ള വാക്കുതർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് സൂചന.

By Trainee Reporter, Malabar News
vinayakan_
Ajwa Travels

കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തിനെ തുടർന്നാണ് വിനായകനെ കസ്‌റ്റഡിയിൽ എടുത്തത്. ആർജിഐ എയർപോർട് പോലീസ് സ്‌റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചു.

സിഐഎസ്എഫ്‌ ഉദ്യോഗസ്‌ഥർ വിനായകനെ കയ്യേറ്റം ചെയ്‌തതായും ആരോപണമുണ്ട്. വിനായകൻ ഇന്ന് ഉച്ചയ്‌ക്കാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്റ്റിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. ഉദ്യോഗസ്‌ഥരുമായുള്ള വാക്കുതർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് സൂചന.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക് ട്രാൻസ്‌ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ചു ബഹളം വെച്ചു. വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്‌നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു. ഇവരുമായി വിനായകൻ വാക്കുതർക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്‌റ്റഡിയിലെടുത്ത് ഹൈദരാബാദ് പോലീസിന് കൈമാറുകയായിരുന്നു. വിനായകനെ ഉടൻ വൈദ്യപരിശോധനക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Most Read| സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE