കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം; തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കം

By Syndicated , Malabar News
Ajwa Travels

കണ്ണൂർ: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാകും. വൈകിട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഓണ്‍ലൈനായി മേള ഉൽഘാടനം ചെയ്യും. തലശ്ശേരി എവികെ നായർ റോഡിലെ ലിബർട്ടി കോംപ്ളക്‌സിലുള്ള 5 തിയേറ്ററുകളിലും മഞ്ഞോടിയിലെ ലിബർട്ടി മൂവി ഹൗസിലുമാണ് സിനിമാ പ്രദർശനം ഉണ്ടാകുക.

46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ബോസ്‌നിയന്‍ വംശഹത്യയുടെ അണിയറക്കാഴ്‌ചകള്‍ ആവിഷ്‌കരിച്ച ‘ക്വൊവാഡിസ് ഐഡ’യാണ് ഉൽഘാടനച്ചിത്രം. ‘ചുരുളി‘, ‘ഹാസ്യം‘ എന്നീ രണ്ട്‍ മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങളാണ് മേളയുടെ മൽസര വിഭാഗത്തിൽ ഉളളത്. ഈ മാസം 27 വരെയാണ് ചലച്ചിത്രോൽസവം.

Read also: കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം; കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE