ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി

By Staff Reporter, Malabar News
minor girl gang-raped and killed
Representational Image
Ajwa Travels

മുസാഫര്‍പൂര്‍: ക്രൂരമായ ബലാല്‍സംഗ വാര്‍ത്തയില്‍ വീണ്ടും നടുങ്ങി രാജ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുസാഫര്‍പൂരിലെ വസതിയില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ജനുവരി 11നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുക ആയിരുന്നു.

പെണ്‍കുട്ടി പിതാവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ നാല് പേരെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ജീവനോടെ തീകൊളുത്തിയതായി പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിട്ടുണ്ട് എന്നും കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാജേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

രാജ്യത്തെ നടുക്കിയ ക്രൂര കൃത്യത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read Also: പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതി പോലീസ് പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE