കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

By News Desk, Malabar News
cleaning wayanad_2020 Aug 19
Representational Image
Ajwa Travels

കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടം സ്വന്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്‌ഥാപനങ്ങളുടെ ശുചിത്വ പദവി നേട്ടം പ്രഖ്യാപിച്ചത്.

കല്‍പ്പറ്റ നഗരസഭ, മുട്ടില്‍, കോട്ടത്തറ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട് എന്നീ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിംഗ് നല്‍കിയാണ് ശുചിത്വ പദവി നിര്‍ണയം നടത്തിയത്.

ഇതിനായി ജില്ലാ കലക്‌ടർ, ഹരിത കേരള മിഷന്‍ ചെയര്‍മാനും, ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ കണ്‍വീനറും ആയിട്ടുള്ള ജില്ലാ തല അവലോകന സമിതി രൂപികരിച്ചിരുന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്‌ഥാപനങ്ങള്‍ ഉള്‍പ്പടെ ജില്ലയിലെ 16 തദ്ദേശ സ്‌ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനമാണ് മുഖ്യമന്ത്രി ഇന്ന് നിര്‍വഹിച്ചത്.

Malabar News: ടൂറിസം രംഗത്ത് കുതിപ്പുമായി മഞ്ഞംപൊതികുന്ന്; 5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE