ടൂറിസം രംഗത്ത് കുതിപ്പുമായി മഞ്ഞംപൊതികുന്ന്; 5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

By Staff Reporter, Malabar News
Kasaragod image_malabar news
മഞ്ഞംപൊതികുന്ന്
Ajwa Travels

കാഞ്ഞങ്ങാട്: ടൂറിസം രംഗത്ത് പുതിയ അംഗീകാരം നേടി മഞ്ഞംപൊതികുന്ന്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മഞ്ഞംപൊതികുന്ന് ടൂറിസം പദ്ധതിക്ക് വേണ്ടി സര്‍ക്കാറില്‍ സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതിക്ക് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്.

രണ്ട് വില്ലേജുകളിലായി സ്‌ഥിതി ചെയ്യുന്ന മഞ്ഞംപൊതികുന്നില്‍ അജാനൂര്‍ വില്ലേജില്‍ പെട്ട സ്ഥലത്തിലാണ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്റ്റര്‍ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയത്. ഉടമസ്‌ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് അനുമതി നല്‍കിയത്. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് ബല്ല വില്ലേജില്‍ പെടുന്ന സ്‌ഥലത്തു കൂടി ടൂറിസം വകുപ്പിന് റവന്യൂ വകുപ്പ് ഉപയോഗാനുമതി നല്‍കും.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍, മാനേജര്‍ പി. സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു. ജില്ലാ കളക്റ്റര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നൂതന ആശയം ടൂറിസം വകുപ്പ് എം പാനല്‍ഡ് ആര്‍ക്കിട്ടെക്റ്റുമാരായ പ്രമോദ് പാര്‍ത്ഥന്‍, സി.പി. സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആവിഷ്‌കരിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ കാഞ്ഞങ്ങാട് പരിസരത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ടൂറിസം പദ്ധതിയായി മഞ്ഞംപൊതിക്കുന്ന് പദ്ധതി മാറും. കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് എന്നിവക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു.

Read Also: കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിയായിരിക്കും വിനോദ സഞ്ചാര പദ്ധതി നടപ്പാക്കുക. മഞ്ഞംപൊതിക്കുന്നില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ഇവിടെ ഒരുക്കും. സംഗീതത്തിന്റെ പാശ്‌ചാത്തലത്തില്‍ വര്‍ണ്ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂര കാഴ്‌ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങളും സന്ദര്‍ശകര്‍ക്കായി ഉണ്ടാകും. കൂടാതെ ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിംഗ് സൗകര്യം എന്നിവയും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കും.

വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പും ഇവിടെ സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. രാത്രിയില്‍ ആകാശകാഴ്‌ചകള്‍ ആസ്വദിക്കും വിധം വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി എന്ന ആശയം സംസ്ഥാനത്ത് നടപ്പാക്കുന്നത് ഇത് ആദ്യമായിട്ടാണ്.

Malabar News: വൃത്തിയുടെ കാര്യത്തില്‍ കോഴിക്കോടിന് 100ല്‍ 85 മാര്‍ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE