മഹാരാഷ്‌ട്രയിൽ ശിവസേന സഖ്യ സർക്കാർ രാജിവച്ചേക്കും

By Staff Reporter, Malabar News
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം ശക്‌തമായ സാഹചര്യത്തില്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കും. ടൂറിസം മന്ത്രി എന്നത് ആദിത്യ താക്കറെ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്‌തു. ഏക്‌നാഥ് ഷിന്‍ഡേക്കൊപ്പം ശിവസേനയുടെ 33 എംഎല്‍എമാരുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം, എഐസിസി നിരീക്ഷകന്‍ കമല്‍നാഥ് മുംബൈയിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ശരദ് പവാര്‍ എന്‍സിപി നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നുച്ച തിരിഞ്ഞ് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനു ശേഷം ഉദ്ദവ് താക്കറെ ശരദ് പവാറുമായും കമല്‍നാഥുമായും ചര്‍ച്ച നടത്തും. തുടർന്നായിരിക്കും മന്ത്രിസഭ രാജിവയ്‌ക്കുന്നതായി പ്രഖ്യാപിക്കുക എന്നാണ് സൂചന.

Read Also: ആർഎസ്എസ് വേദിയിൽ കെഎൻഎ ഖാദർ; പിന്നാലെ വിവാദവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE