മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല എന്നിവരുമാണ് മരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 28നാണ് കോവിഡ് ചികിൽസയിലിരിക്കെ ലിമേഷ് മരിച്ചത്. ചികിൽസയിലിരിക്കെ ഏപ്രിൽ 30ന് പിതാവ് രാമർ മരിച്ചു. കോവിഡ് ബാധിതയായ മാതാവ് ലീല ഇന്നലെയും മരണത്തിന് കീഴടങ്ങി. ഓട്ടോ ഡ്രൈവറായിരുന്നു ലിമേശ്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.
Also Read: കോവിഡ് രൂക്ഷം; ചെറുപുഴ പഞ്ചായത്തിൽ കർശന നിയന്ത്രണം