പഞ്ചാബിൽ 15 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു

By Staff Reporter, Malabar News
punjab-congress-cabinet
Ajwa Travels

ലുധിയാന: മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ പഞ്ചാബ് മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 15 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്. രാജ് കുമാർ വേർക, സംഘത് സിംഗ് ഗിൾസിൻ, പാർഗത് സിംഗ്, അമരീന്ദർ സിംഗ്, രാജ വാറിങ്, ഗുരുകിരത് സിംഗ് കൊഡ്‌ലി എന്നിവരാണ് പുതുമുഖങ്ങൾ.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ബ്രഹ്‌മം മോഹിന്ദ്ര, മനപ്രീത് സിംഗ് ബാദൽ, റാണാ ഗുർജിത് സിംഗ് ഉൾപ്പെടെ ഉള്ളവരാണ് മന്ത്രി സഭയിലേക്ക് എത്തിയിരിക്കുന്നത്. ബ്രഹ്‌മം മോഹിന്ദ്രയെ നേരത്തെ ഉപമുഖ്യമന്ത്രി സ്‌ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും സ്‌ഥാനം നൽകിയിരുന്നില്ല. ഇതിന് പകരമായാണ് പുതിയ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി നൽകിയത്.

Read Also: തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; ഉത്തരവിലുറച്ച് ധനവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE