ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധം; നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് 

By Staff Reporter, Malabar News
malabarnews-india-nepal
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ കുറച്ച് നാളുകളായി വഷളായിരുന്ന ഇന്ത്യ-നേപ്പാൾ നയതന്ത്രം ബന്ധം മെച്ചപ്പെടുന്നു. ഇതിന്റെ ഭാഗമായി നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്നും ഉന്നതതല പ്രതിനിധി രാജ്യം സന്ദർശിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃങ്ഗല നേപ്പാൾ സന്ദർശിച്ചിരുന്നു.

ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള മൂന്നാമത്തെ ഉന്നതതല പ്രതിനിധിയാണ് നേപ്പാൾ സന്ദർശിച്ചത്. നേരത്തെ കരസേനാ മേധാവിയും ഇന്റലിജൻസ് വിഭാഗം മേധാവിയും നേപ്പാൾ സന്ദർശിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ക്ഷണപ്രകാരമാണ് ഗ്യാവലിയുടെ സന്ദർശനം.

ന്യൂഡെൽഹിയിൽ വെച്ച് നടക്കുന്ന ജോയിന്റ് കമ്മീഷൻ മീറ്റിംഗിൽ ഗ്യാവലി പങ്കെടുക്കും. കഴിഞ്ഞ വർഷം നടന്ന അഞ്ചാമത് ജോയിന്റ് കമ്മീഷൻ മീറ്റിംഗ്‌ കാഠ്‌മണ്ഡുവിൽ വെച്ചാണ് നടന്നത്. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പങ്കെടുത്തത്.

Read Also: ഡെൽഹി ചലോ; ചർച്ചയിൽ കേന്ദ്ര നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE