ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചത്; നരേന്ദ്ര മോദി

By Staff Reporter, Malabar News
india-nepal
Ajwa Travels

ലുംബിനി: ഇന്ത്യാ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ലുംബിനിയില്‍ എത്തിയ പ്രധാനമന്ത്രി അന്താരാഷ്‌ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു.

നേപ്പാളിലെ പര്‍വതങ്ങള്‍ക്ക് സമാനമായ ഉയരം നമ്മുടെ ബന്ധങ്ങള്‍ക്ക് നല്‍കണം. നേപ്പാള്‍ ഇല്ലാതെ രാമദേവന്‍ പോലും അപൂര്‍ണമാണെന്നും മോദി പറഞ്ഞു. അതിര്‍ത്തികള്‍ക്കപ്പുറമാണ് ബുദ്ധന്‍, അദ്ദേഹം എല്ലായിടത്തുമുണ്ട്. മാനവികതയുടെ അന്തസത്തയുടെ പ്രതിരൂപമാണ് ബുദ്ധനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറ് കരാറുകളിൽ ഒപ്പിട്ടു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ലുംബിനിയിലെത്തിയത്. മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ മോദി ബൗദ്ധ വിഹാരത്തിൽ ഇന്ത്യ നിർമിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിനും തറക്കല്ലിട്ടു.

Read Also: ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE