ഇന്ത്യ- ഖത്തർ എയർ ബബിൾ കരാർ നീട്ടി; പുതിയ ഉത്തരവ് ഓഗസ്‌റ്റ്‌ അവസാനം

By News Desk, Malabar News
Qatar Airways to Riyadh
Ajwa Travels

ദോഹ: ഇന്ത്യയും ഖത്തറും ഒപ്പുവെച്ച എയർ ബബിൾ കരാർ ഒരു മാസത്തേക്ക് കൂടി നീട്ടി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാർ ഓഗസ്‌റ്റ്‌ അവസാനം വരെ പ്രാബല്യത്തിൽ ഉണ്ടാകും. കോവിഡ് പശ്‌ചാത്തലത്തിൽ വിദേശത്തേക്കുള്ള വിമാന സർവീസിന് ഇന്ത്യ വിലക്കേർപ്പെടുത്തിയ ശേഷം വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകളാണ് ഇപ്പോൾ നിലവിലുള്ളത്.

നേരത്തെ തുടർന്ന് വന്നിരുന്ന അന്താരാഷ്‌ട്ര വിമാന വിലക്ക് ഓഗസ്‌റ്റ്‌ 31 വരെ നീട്ടിക്കൊണ്ട് വെള്ളിയാഴ്‌ച വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ പുതിയ ഉത്തരവ് ഇറക്കിയിരുന്നു. കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാറുകൾ പ്രകാരമുള്ള സർവീസുകൾക്കുമാണ് അനുമതി നൽകിയിട്ടുള്ളത്.

Also Read: വാക്‌സിനെടുത്തവർ ചിക്കൻ കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജവാർത്ത; ശ്രദ്ധിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE