കോവിഡ് കേസുകളിൽ വൻവർധനവ്; പ്രതിദിന രോഗികൾ ഒരുലക്ഷം പിന്നിട്ടു

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരുലക്ഷം പിന്നിട്ടു. 1,03,558 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌. 478 പേർ രോഗബാധയെ തുടർന്ന് മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 ആയി. 1,16,82,136 പേർ രോഗമുക്‌തി നേടി. നിലവിൽ 7,41,830 പേരാണ് ചികിൽസയിലുള്ളത്. ആകെ മരണസംഖ്യ 1,65,101 ആയി. അതേസമയം, രാജ്യത്ത് ഇതുവരെ 7,91,05,163 പേർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടർച്ചയായ 26ആം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. മഹാരാഷ്‌ട്ര, കർണാടക, ഛത്തീസ്‌ഗഢ്, ഡെൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ 8 സംസ്‌ഥാനങ്ങളിൽ ആശങ്ക ഉളവാക്കുന്ന തരത്തിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്.

മഹാരാഷ്‌ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണുമാണ് സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 60 ശതമാനവും മഹാരാഷ്‌ട്രയിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് സംസ്‌ഥാനത്ത്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ‌

Read also: കോവിഡ് കേസുകൾ ഉയരുന്നു; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജസ്‌ഥാനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE