ചരിത്രത്തിൽ ആദ്യമായി സൗദി സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി

By Trainee Reporter, Malabar News
എംഎം നരവനെ
Ajwa Travels

റിയാദ്: ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി എംഎം നരവനെ. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ മാസം 13നും 14നുമാണ് കരസേനാ മേധാവി സൗദി സന്ദർശിക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദിയിൽ എത്തുന്നത്.

ഉന്നതതല പ്രതിരോധ യോഗങ്ങളിൽ ഇന്ത്യൻ സൈനിക മേധാവി പങ്കെടുക്കും. സൈനിക രംഗത്തെ ഉന്നത ഉദ്യോഗസ്‌ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ചകൾ നടത്തും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തും. റോയൽ സൗദി ലാൻഡ് എൻഫോഴ്‌സിന്റെയും ജോയിന്റ് ഫോഴ്‌സ് കമാൻഡിന്റെയും ആസ്‌ഥാനങ്ങളും കിങ് അബ്‌ദുൽ അസീസ് മിലിട്ടറി അക്കാദമിയും ഇന്ത്യൻ സൈനിക മേധാവി സന്ദർശിക്കും.

സൗദി നാഷണൽ ഡിഫെൻസ് യൂണിവേഴ്‌സിറ്റി സന്ദർശിക്കുന്ന കരസേനാ മേധാവി  വിദ്യാർഥികളെ അഭിസംബോധന ചെയ്യും. യുഎഇയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. ഇന്ത്യൻ കരസേനാ മേധാവിയുടെ സൗദി, യുഎഇ സന്ദർശനങ്ങൾ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read also: പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE