വഴി തെറ്റി ഇന്ത്യയിലെത്തി; പാകിസ്‌ഥാനി പെണ്‍കുട്ടികളെ സ്വീകരിച്ച് ഇന്ത്യന്‍ ആര്‍മി

By Syndicated , Malabar News
Paksisters_indian army_Malabar news
Ajwa Travels

കശ്‌മീര്‍: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്‌ഥാനി പെണ്‍കുട്ടികളെ സമ്മാനങ്ങളും മധുരപലഹാരവും നല്‍കി സൈനികര്‍ മടക്കിയയച്ചു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൂഞ്ചിലെ ചകന്‍ ദാ ബാഗ് ക്രോസിങ് പോയന്റില്‍ വെച്ചാണ് ഇന്ത്യന്‍ സേന ഇവരെ പാക് സൈന്യത്തിന് കൈമാറിയത്.

അബ്ബാസ്‌പൂര്‍ സ്വദേശികളായ  17കാരി ലൈബ സബൈറും സഹോദരി 13കാരി സന സബൈറുമാണ് പാക് അധീന കശ്‌മീര്‍ അതിര്‍ത്തി കടന്ന് അബദ്ധത്തില്‍ പൂഞ്ചിലെ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് പ്രവേശിച്ചത്.  ഞായറാഴ്‌ച രാവിലെയാണ് സംഭവം.

പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്നത് നിയന്ത്രണരേഖയിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു. തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അതിര്‍ത്തി കടന്നത് അറിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞ മറുപടി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഭയപ്പെട്ടെങ്കിലും  വളരെ മര്യാദയോടെയാണ് ആര്‍മി ഉദ്യോഗസ്‌ഥര്‍ പെരുമാറിയതെന്ന്  ലൈല സുബൈര്‍ പ്രതികരിച്ചു.

Read also: ബോധമുള്ള ഒരാള്‍ പോലും ഇല്ലെന്നാണോ; ട്വിറ്ററിനെതിരെ ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE