ന്യൂഡെല്‍ഹി: ബാബറി മസ്ജിദിനെ കുറിച്ച് കവിത പോസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്ത്തകന് സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിന്റെ പ്രവൃത്തി തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് തരൂരിന്റെ പ്രതികരണം.
ഏറെ ബഹുമാനിക്കപ്പെടുന്ന എഴുത്തുകാരനും മനുഷ്യവകാശ പ്രവര്‍ത്തകനുമായ വ്യക്തിയുടെ അക്കൗണ്ട് എങ്ങനെയാണ് ട്വിറ്ററിന് സസ്പെന്‍ഡ് ചെയ്യാന്‍ കഴിയുന്നതെന്ന് തരൂര്‍ ചോദിച്ചു. എന്തിന്റെ പേരിലാണെങ്കിലും ഇത്തരം നടപടി എടുക്കുമ്പോള്‍ അല്‍പ്പമെങ്കിലും സാമാന്യ ബോധമുള്ള ഒരാള്‍പ്പോലും ഉണ്ടായിരുന്നില്ലേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വിറ്ററിനെതിരെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. അതിരുകടന്ന പ്രവൃത്തിയാണ് ട്വിറ്റര്‍ ചെയ്തതെന്നായിരുന്നു ഭൂഷണ് പ്രതികരിച്ചത്. ബാബറി മസ്ജിദിനെപ്പറ്റി സലില്‍ എഴുതിയ കവിത വിദ്വേഷം ഉളവാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി. 2009ല്‍ സലില്‍ തൃപാഠി പബ്ളിഷ് ചെയ്ത ‘Offence: The Hindu Case’ എന്ന പുസ്തകത്തിലെ My Mother’s Fault’ എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Read also: നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ അനിവാര്യം; അറ്റോര്‍ണി ജനറല്‍