ഹൈദരാബാദ്: ഇന്ത്യയുടെ സമുദ്ര സൈനിക ശക്‌തി പ്രകടനം ഇന്ന് വിശാഖ പട്ടണത്ത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നേവി ഫ്‌ളീറ്റ് റിവ്യൂ നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ ഉൾപ്പടെ രാജ്യരക്ഷാ വകുപ്പിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
സർവസൈന്യാധിപൻ കൂടിയായ രാഷ്‌ട്രപതി നേരിട്ട് എത്തുന്ന സേനാ അവലോകനം രാജ്യരക്ഷാ രംഗത്ത് ഏറെ നിർണായകമാണ്. ചൈനയുടെ പുതിയ നീക്കങ്ങളുടെ പശ്‌ചാത്തലത്തിൽ ലോക രാജ്യങ്ങൾ എല്ലാം ഉറ്റു നോക്കുന്നതാണ് ഇന്ത്യയുടെ സമുദ്ര സുരക്ഷാ ശക്‌തി പ്രകടനം.
അറുപതിലധികം കപ്പലുകളും അന്തർവാഹിനികളും 55 വിമാനങ്ങളും അടങ്ങുന്നതാണ് ഇത്തവണത്തെ പ്രസിഡണ്ട് ഫ്‌ളീറ്റ് റിവ്യൂ. ഇന്ത്യയുടെ പന്ത്രണ്ടാമത്തെ ഫ്‌ളീറ്റ് റിവ്യൂവാണ് ഇന്ന് നടക്കുന്നത്.
Read Also: സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ