കൊച്ചി-സൗദി; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

By Team Member, Malabar News
Indigo Decided To Start More Air Services From Kochi To Saudi
Ajwa Travels

എറണാകുളം: കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഇൻഡിഗോ. ജൂൺ 15ആം തീയതി മുതലാണ് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്കും, പ്രവാസികൾക്കും ഇത് പ്രയോജനപ്പെടും.

ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇന്‍ഡിഗോ കൂടുതൽ സര്‍വീസുകള്‍ നടത്തും. കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യ എക്‌സ്‍പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്പനികളും കൂടി ആഴ്‌ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്.

ഇൻഡിഗോ കൂടി സൗദിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ കൊച്ചിയിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആഴ്‌ചയിൽ 29 ആയി ഉയരും.

Read also: പാങ്കോങ് തടാകത്തിൽ ചൈനയുടെ രണ്ടാമത്തെ പാലം; പ്രകോപിപ്പിക്കാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE