ഇന്‍ഡോര്‍ വീണ്ടും ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം

By News Desk, Malabar News
Malabar News_ indias cleanest city
Representation Image
Ajwa Travels

ന്യുഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തെരെഞ്ഞെടുത്തു. രാജ്യത്തെ മാലിന്യരഹിത നഗരങ്ങളുടെ സര്‍വ്വേയായ ‘സ്വഛ് സര്‍വേക്ഷന്‍ 2020’ -ലാണ് നാലാമതും ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ്  ‘സ്വഛ് സര്‍വേക്ഷന്‍’ 2020-ന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

കേന്ദ്ര ഭവന- നഗരവികസന മന്ത്രാലയത്തിന്റെ (MoUHA) നേതൃത്വത്തിലാണ് സര്‍വ്വേ നടന്നത്. ‘സ്വഛ് മഹോത്സവ്’ എന്ന പരിപാടിയിലൂടെയാണ് ഇതിന്റെ ഫലങ്ങള്‍ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തു അഞ്ചാം തവണയാണ് മാലിന്യരഹിത നഗരങ്ങളെ കണ്ടെത്തുവാനുള്ള സര്‍വ്വേ നടത്തുന്നത്. കഴിഞ്ഞ മൂന്നു പ്രാവിശ്യവും ഇന്‍ഡോര്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.

ഏറ്റവും ശുചിത്വമുള്ളതും മാലിന്യരഹിതവുമായ 129 നഗരങ്ങളെയാണ് അവാര്‍ഡുകള്‍ക്ക് പരിഗണിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് ഗുജറാത്തിലെ സൂററ്റും മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയിലെ നേവി മുബൈയുമാണ് ഇടം പിടിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE