രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇൻഡോർ

By Web Desk, Malabar News
INDORE
Ajwa Travels

ഡെൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ഇൻഡോർ. ഇത് അഞ്ചാം തവണയാണ് ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിലാണ് ഇൻഡോർ ഒന്നാമതെത്തിയത്.

സ്വഛ് സര്‍വേക്ഷന്‍ അവാർഡ് 2021ന്റെ രണ്ടാം സ്‌ഥാനം ലഭിച്ചത് സൂറത്തിനും മൂന്നാം സ്‌ഥാനം വിജയവാഡയ്‌ക്കുമാണ്. സർവേ ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. വൃത്തിയുള്ള ഗംഗാ നഗരം എന്ന കാറ്റഗറിയിൽ വാരണസിയെ അവാർഡിനായി തിരഞ്ഞെടുത്തു. സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്‌ഥാനം ചത്തീസ്‌ഗഡ് ആണ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിച്ചു.

Also Read: ജാതി അധിക്ഷേപം; അസിസ്‌റ്റന്റ്‌ പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE