ജാതി അധിക്ഷേപം; അസിസ്‌റ്റന്റ്‌ പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

By Desk Reporter, Malabar News
The Assistant Public Prosecutor was charged with non-bailable offenses
Representational Image
Ajwa Travels

കോഴിക്കോട്: ജാതി അധിക്ഷേപം നടത്തിയതിന് അസിസ്‌റ്റന്റ്‌ പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി എപിപി നൗഷാദിന് എതിരെയാണ് കേസ് എടുത്തത്.

എസ്‍സി/എസ്‌ടി വകുപ്പുകൾ അടക്കം ചുമത്തിയാണ് നല്ലളം പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ഫറോക്ക് അസിസ്‌റ്റന്റ്‌ കമ്മീഷണർ എഎം സിദ്ധിഖിനാണ് അന്വേഷണ ചുമതല.

മുൻ ‍‍‍ഡയറക്‌ടർ ജനറല്‍ പ്രോസിക്യൂഷന്‍ അഡ്‌മിനിസ്‌ട്രേഷനായി വിരമിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി ബാബുരാജാണ് പരാതി നല്‍കിയത്. പട്ടികജാതി ചെറുമ വിഭാഗത്തില്‍ പെടുന്ന ബാബുരാജിനെ ‘നീ ചെറുമന് അധികാരപ്പണി കിട്ടിയ കളിയല്ലേ കളിച്ചതെന്നു’ ചോദിച്ച് അധിക്ഷേപിച്ചെന്നും, അസഭ്യം പറഞ്ഞെന്നുമാണ് പരാതി.

Most Read:  പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE