കോഴിക്കോട്: വടകരയിൽ വ്യാജ ഡീസൽ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പും സിവിൽ സപ്ളൈസ് വിഭാഗവും പോലീസും ചേർന്ന് വാഹനങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. ഡീസൽ വിലവർധനയെ തുടർന്ന് വ്യാജ ഡീസൽ എത്തുന്നതായ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന.
38 വാഹനങ്ങളിൽ നിന്ന് ഡീസൽ ശേഖരിച്ച് പരിശോധിച്ചെങ്കിലും വ്യാജന്റെ സാന്നിധ്യം കണ്ടെത്തിയില്ല. വ്യാജ ഡീസൽ ഉപയോഗിച്ചാലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും ഇടയിൽ ബോധവൽക്കരണവും നടത്തി. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന നടത്തുമെന്ന് വടകര ആർടിഒ സിവിഎം ഷെറീഫ് അറിയിച്ചു.
പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ എംജി ഗിരീഷ്, എംകെ സുനിൽ, അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ വിപി ശീജേഷ്, ഇകെ അജീഷ്, ജി അർജുൻ, ഫസലു റഹ്‌മാൻ, റിജേഷ് കൃഷ്‌ണൻ സബ് ഇൻസ്‌പെക്‌ടർമാരായ സത്യൻ, കെകെ രേഷ്‌മ, സിപിഒ ഷിജു, റേഷനിങ് ഇൻസ്‌പെക്‌ടർമാരായ കെകെ ശ്രീധരൻ, ടിവി നിജിൻ, കെപി കുഞ്ഞികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
Most Read: കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ ആരംഭിച്ചു