ഐപിഎൽ; ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങി രാജസ്‌ഥാനും, മുംബൈയും

By Staff Reporter, Malabar News
ipl-2021-MI-vs-RR
Ajwa Travels

ഷാർജ: ഐപിഎല്ലില്‍ ഇന്ന് രാജസ്‌ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടം. ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മൽസരം തുടങ്ങുക. രാജസ്‌ഥാനെ മലയാളി താരം സഞ്‌ജു സാംസൺ നയിക്കുമ്പോൾ മുംബൈയെ നാല് തവണ കിരീടത്തിലേക്ക് എത്തിച്ച രോഹിത് ശര്‍മയാണ് നയിക്കുന്നത്.

മരണമുഖത്തുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. തോറ്റാൽ പുറത്തേക്ക്, ജയിച്ചാൽ ചെറിയൊരു പ്രതീക്ഷ എന്നതാണ് ഇരു ടീമുകളുടെയും അവസ്‌ഥ. മുംബൈ ഇന്ത്യന്‍സിനും രാജസ്‌ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മൽസരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദയനീയമായതിനാല്‍ മുന്നോട്ടു പോകണമെങ്കില്‍ വൻ മാർജിനിലുള്ള ജയങ്ങള്‍ മാത്രമാണ് വഴി.

നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുള്ള താരങ്ങളുടെ മങ്ങിയ ഫോമാണ് മുംബൈയുടെ തലവേദന. രാജസ്‌ഥാനും സമാന പ്രതിസന്ധി തന്നെയാണ് നേരിടുന്നത്. സഞ്‌ജു ഒഴികെയുള്ള താരങ്ങൾ സ്‌ഥിരതയോടെ ബാറ്റു വീശാത്തതാണ് ടീമിന് തിരിച്ചടിയാവുന്നത്.

Read Also: ടൈം ട്രാവലുമായി ചിമ്പു; മികച്ച പ്രതികരണം നേടി ‘മാനാട്’ ട്രെയ്‌ലർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE