ഐപിഎൽ; ഇന്ന് ആർസിബി- സൺ‌റൈസേഴ്‌സ് പോരാട്ടം

By Staff Reporter, Malabar News
rcb-vs-srh-ipl
Ajwa Travels

അബുദാബി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്നത്തെ കളിയിൽ ഹൈദരാബാദിനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ബാംഗ്‌ളൂരിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്‌ഥാനത്തേക്ക് ഉയരാം. നിലവിൽ 16 പോയിന്റുമായി മൂന്നാം സ്‌ഥാനത്താണ് ആർസിബി ഉള്ളത്.

അതേസമയം, ബാംഗ്‌ളൂരിനെ നേരിടാന്‍ ഒരുങ്ങുന്ന ഹൈദരാബാദ് ജയത്തോടെ സീസൺ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് എത്തുന്നത്. ഈ സീസണില്‍ തീര്‍ത്തും നിറം മങ്ങിയ അവര്‍ 12 മൽസരങ്ങളില്‍ നിന്നും കേവലം നാല്‌ പോയിന്റുമായി അവസാന സ്‌ഥാനത്താണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് അബുദാബിയില്‍ വെച്ചാണ് മൽസരം നടക്കുന്നത്.

Read Also: ‘ഹം ദോ ഹമാരെ ദോ’; രാജ്‌കുമാർ റാവുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE