കല്‍പറ്റ: ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കടക്കെതിരെ നടപടിയുമായി അധികൃതര്‍. വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ തെക്കുംതറയില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി നമ്പര്‍ 88ല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റേഷന്‍ കടയുടെ അംഗീകാരം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്‌തു.
താലൂക്ക് സപ്ളൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കട തൊട്ടടുത്തുള്ള എആര്‍ഡി നമ്പര്‍ 59മായി അറ്റാച്ച് ചെയ്‌ത് നടത്തുന്നതാണെന്നും എആര്‍ഡി നമ്പര്‍ 88ല്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതേ കടയില്‍നിന്ന് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്നും സപ്‌ളൈ ഓഫിസര്‍ വ്യക്‌തമാക്കി.
Malabar News: ലഹരി മരുന്നുമായി മൂന്നുപേര്‍ പിടിയില്‍