ബദിയഡുക്ക: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കു മരുന്നുമായി മൂന്നുപേര്‍ അറസ്‌റ്റില്‍. കാസര്‍ഗോഡ് ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്‌റ്റിലായത്.
കര്‍ണാടകയില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് മയക്കു മരുന്ന് കടത്തുക ആയിരുന്നു ഇവര്‍. കാറിനകത്ത് പ്‌ളാസ്‌റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 150 ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ബദിയഡുക്ക മുകളിലെ ബസാറില്‍ വെച്ചാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്. പെര്‍ള ഭാഗത്തുനിന്ന് ഊടുവഴിയിലൂടെ ലഹരിമരുന്നുമായി എത്തിയ കാറിനെ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുക ആയിരുന്നു.
ബേക്കല്‍ എസ്ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കു മരുന്നു വേട്ട നടത്തിയത്.
Malabar News: മെട്രോമാൻ വാക്ക് പാലിച്ചു; പൊന്നാനിക്ക് വേണ്ടി ‘പണിതുടങ്ങി’