പഴയങ്ങാടി: താലൂക്ക് ആശുപത്രിയിൽ നിർമിക്കാൻ ഒരുങ്ങുന്ന ഐസൊലേഷൻ വാർഡ്, സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് ബ്‌ളോക്ക് പ്രവർത്തികളുടെ മുന്നോടിയായി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ സ്‌ഥലപരിശോധന നടത്തി. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ തീരുമാനപ്രകാരമാണ് ഐസൊലേഷൻ വാർഡ് നിർമിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചത്.
ഇതിനായി വാർഡും അനുബന്ധ ഉപകരണങ്ങളും സജ്‌ജമാക്കുന്നതിന് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 4 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 10 കിടക്കകളും, ഡോക്‌ടേഴ്‌സ് റൂം, നഴ്‌സിങ് റൂം, ശുചിമുറി, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, അത്യാഹിത വിഭാഗം, കാത്തിരിപ്പ് കേന്ദ്രം, സ്‌റ്റോർ റൂം, ജനറേറ്റർ ഉൾപ്പടെ 2400 സ്‌ക്വയർ ഫീറ്റുള്ള ഫ്രീ ഫാബ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുക. നാഷണൽ ഹെൽത്ത് മിഷൻ പ്‌ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കുന്ന സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് ബ്‌ളോക്കിനായി 1.22 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Also Read: മോൻസന്റെ കൈവശമുള്ളവ എല്ലാം വ്യാജം; സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പ്