മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ

By Staff Reporter, Malabar News
Israeli–Palestinian conflict
Representational Image
Ajwa Travels

ന്യൂഡെൽഹി: ഗാസയിലെ മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ വുമൺസ് പ്രസ് കോർപ്പറേഷൻ, ദി പ്രസ് അസോസിയേഷൻ, പ്രസ് ക്ളബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ ശക്‌തമായി അപലപിച്ചത്. സംഘർഷബാധിത പ്രദേശങ്ങളിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടനകൾ അറിയിച്ചു.

ആക്രമിക്കപ്പെട്ട കെട്ടിടം മാദ്ധ്യമ പ്രവർത്തകരുടെ താമസസ്‌ഥലം കൂടിയായിരുന്നുവെന്നും ഗാസയിലെ ആക്രമണങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിൽ നിന്ന് വിലക്കാനാണ് ഇത്തരം ആക്രമണം ഉണ്ടായതെന്നും സംയുക്‌ത പ്രസ്‌താവനയിൽ പറയുന്നു. നേരത്തെ ഗാസയിലെ മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് എതിരെ ഐക്യരാഷ്‌ട്ര സഭയും രംഗത്ത് വന്നിരുന്നു.

Read Also: ‘ഇത് തെറ്റാണ്; ഞങ്ങൾ കുട്ടികളല്ലേ’; ഗാസയിൽ നിന്നുള്ള പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE