ഇടത് പാർട്ടികളുമായി സഖ്യം സാധ്യമാവാത്തതിൽ ദുഃഖമുണ്ട്; കമൽ ഹാസൻ

By Staff Reporter, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം സാധ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്‌ടമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ബിജെപിക്കൊരിക്കലും തന്നെ വിലകൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. ബിജെപി ഇതുവരെ സമീപിച്ചിട്ടുമില്ല. കാശ് കൊടുത്ത് വാങ്ങാന്‍ പറ്റുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത് എന്ന് അവര്‍ക്ക് മനസിലായിട്ടുണ്ടാകും, കമല്‍ ഹാസന്‍ പറഞ്ഞു.

നടന്‍ രജനീകാന്ത് ഫാല്‍ക്കേ പുരസ്‌കാരത്തിന് അര്‍ഹനാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് കൊടുത്തതില്‍ രാഷ്‌ട്രീയമുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരുകള്‍ ഏത് കാലത്ത് എന്ത് ചെയ്‌താലും അതിലെല്ലാം രാഷ്‌ട്രീയമുണ്ടാകും എന്നായിരുന്നു മറുപടി. പക്ഷേ, രജനീകാന്ത് ഫാല്‍ക്കേ പുരസ്‌കാരം അര്‍ഹിക്കുന്ന പ്രതിഭ തന്നെയാണെന്നും കമൽ ഹാസൻ പറഞ്ഞു.

Read Also: സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം; ഇന്ന് സമർപ്പിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE