ആത്‌മഹത്യകൾ വർധിക്കുന്നു; ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു

By News Desk, Malabar News
Ajwa Travels

ടോക്കിയോ: ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ രാജ്യത്തെ അനിയന്ത്രിതമായ ആത്‌മഹത്യാ നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രിയെ നിയമിച്ചത്. ടെറ്റ്‌സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ നിയമിച്ചത്.

ജനങ്ങളിലെ ഏകാന്തതക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുക, ബന്ധപ്പെട്ട മന്ത്രാലയവുമായി സഹകരിച്ച് സമഗ്രമായ പരിഹാര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് മന്ത്രിയുടെ ചുമതലകള്‍. 2018ല്‍ ബ്രിട്ടണിലാണ് ആദ്യമായി ഏകാന്തതക്ക് മന്ത്രി എന്ന ആശയം രൂപം കൊള്ളുന്നത്.

കോവിഡ് മഹാമാരി വന്നതിന് ശേഷം ജപ്പാനില്‍ സ്‍ത്രീകളുടെ ആത്‌മഹത്യ നിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒക്‌ടോബർ മാസത്തില്‍ മാത്രം 880 സ്‍ത്രീകളാണ് ജപ്പാനില്‍ ആത്‌മഹത്യ ചെയ്‌തത്. ജപ്പാനിലെ ഭൂരിഭാഗം സ്‍ത്രീകളും അവിവിവാഹിതരാണ്.

സ്‌ഥിരമായ ജോലികളില്ലാത്തതിനാല്‍ തന്നെ ഭൂരിഭാഗം സ്‍ത്രീകളും ഒറ്റക്ക് നില്‍ക്കാന്‍ പ്രയാസപ്പെടുന്നതായും പല അവസരങ്ങളിലും ജീവിതത്തില്‍ ഇതിനാല്‍ പതറിപോകുന്നതായും ജപ്പാനിലെ പ്രമുഖ ആത്‌മഹത്യാ വിദഗ്‌ധന്‍ വ്യക്‌തമാക്കി. ജപ്പാനിൽ മാത്രമല്ല ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽ വിഷാദരോഗവും ആത്‌മഹത്യകളും ഈ കാലഘട്ടത്തിൽ വർധിച്ചു വരികയാണ്.

National News: മൊട്ടേറ സ്‌റ്റേഡിയത്തിന് മോദിയുടെ പേര്; വിമർശിച്ചും പരിഹസിച്ചും പ്രമുഖർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE