ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് 11 കേസുകളിൽ കൂടി ജാമ്യം

By Staff Reporter, Malabar News
MC-Kamaruddin_2020-Nov-12
Ajwa Travels

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളിൽ കൂടിയാണ് എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി.

മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദ്ദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. കമറുദ്ദീന്റെ ആരോഗ്യസ്‌ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. എന്നാല്‍ നൂറിലധികം കേസുകളില്‍ പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനാകാൻ കഴിയില്ല.

Read Also: പുറ്റിങ്ങൽ വെടിക്കെട്ടപകടം; അനാസ്‌ഥ കാട്ടിയ ഡിവൈഎസ്‌പിക്ക് എതിരെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE