ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ജൂലൈയോടെ ഇന്ത്യയിൽ ലഭ്യമാകും

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച കോവിഡ് വാക്‌സിൻ ജൂലൈ മാസത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സൂചന. യുഎസ് ആസ്‌ഥാനമായുള്ള നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതേസമയം, കുറഞ്ഞ അളവിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഇന്ത്യയിലേക്ക് എത്തുക.

വാക്‌സിൻ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനും വിപുലമായ ഉൽപാദനം നടത്താനും കമ്പനി അധികൃതർ കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തി കഴിഞ്ഞു. വരുംമാസങ്ങളിൽ രാജ്യത്ത് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ സുലഭമാകാനുള്ള സാധ്യതയാണുള്ളത്. 2021 ഫെബ്രുവരിയിൽ തന്നെ വാക്‌സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയിരുന്നു. അതേസമയം, ഡെൽറ്റ പ്ളസിനെതിരെ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഫലപ്രദമാണോയെന്ന് വ്യക്‌തമല്ല.

Read also: കോവിഡ് വ്യാപനം; രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ കൂടുതലും നഷ്‌ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE