ജൂനിയര്‍ ഡോക്ടര്‍മാരുടെ മുടങ്ങിയ ശമ്പളവിതരണം ഉടന്‍

By Team Member, Malabar News
Malabarnews_kkshailaja
ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജൂനിയര്‍ ഡോക്ടര്‍മാരുടെയും മുടങ്ങി കിടക്കുന്ന ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ മൂന്നു മാസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളമാണ് മുടങ്ങിയത്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് ശമ്പളം മുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 868 ജൂനിയര്‍ ഡോക്ടര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് 42000 രൂപയാണ് ഒരു മാസത്തെ ശമ്പളമായി നല്‍കുന്നത്. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന മുഴുവന്‍ തുകയും ഉടന്‍ വിതരണം ചെയ്യുമെന്നാണ് തീരുമാനം. ഒപ്പം തന്നെ ഇവരുടെ പ്രവര്‍ത്തനകാലാവധി നീട്ടില്ലെന്നും മന്ത്രി അറിയിച്ചു. ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബ്രിഗേഡില്‍ ചേരാമെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

Related News: കോവിഡ് പ്രതിരോധ രംഗത്തുള്ള ജൂനിയർ ഡോക്ടർമാർക്ക് പ്രഖ്യാപിച്ച ശമ്പളം 42,000; ലഭ്യമായത് 27000 !!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE