തിരുവനന്തപുരം: തൃപ്പുണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്‌മണരുടെ കാൽകഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാർത്തയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അടിയന്തിര റിപ്പോർട് തേടി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാറുമായി മന്ത്രി ഫോണിൽ സംസാരിച്ചു.
നവോത്‌ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മന്ത്രി കർശന നിർദ്ദേശം നൽകി.
മറ്റ് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലും ഇത്തരത്തിൽ പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രാകൃതമായ അനാചാരങ്ങൾ ഒഴിവാക്കാൻ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read: കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടും; ബാലചന്ദ്രകുമാർ