കെ റെയിൽ വിരുദ്ധ കോൺഗ്രസ് ജനകീയ പ്രക്ഷോഭം മാർച്ച് ഏഴിന്

By Trainee Reporter, Malabar News
Disqualification of Rahul Gandhi
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് ഏഴിന് കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ അറിയിച്ചു. ‘കെ റെയിൽ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യം ഉയർത്തി കെപിസിസിയുടെ ആഹ്വാനം അനുസരിച്ചാണ് സംസ്‌ഥാന വ്യാപകമായി കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.

തിങ്കളാഴ്‌ച രാവിലെ 11ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്‌ട്രേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്. സംസ്‌ഥാനതല ഉൽഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി നിർവഹിക്കും. കൊല്ലം- പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കണ്ണൂർ- എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കോഴിക്കോട്- മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തൃശൂർ-യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവർ ഉൽഘാടനം നിർവഹിക്കും.

എറണാകുളം-കെപിസിസി വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ്, കാസർഗോഡ്-ടി സിദ്ദിഖ്, പാലക്കാട്-മുൻ കെപിസിസി പ്രസിഡണ്ട് കെ മുരളീധരൻ, കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വയനാട്- കെപിസിസി വൈസ് പ്രസിഡണ്ട് വിടി ബൽറാം, മലപ്പുറം- രാജ്‌മോഹൻ ഉണ്ണിത്താൻ, ആലപ്പുഴ-അടൂർ പ്രകാശ്, ഇടുക്കി- ഡീൻ കുര്യാക്കോസ്, പത്തനംതിട്ട-ആന്റോ ആന്റണി തുടങ്ങിയവർ ജനകീയ പ്രക്ഷോഭം ഉൽഘാടനം ചെയ്യും.

Most Read: ഇന്ത്യയെ നിലനിർത്തി റഷ്യ; റോക്കറ്റിൽ നിന്ന് യുഎസ്‌ അടക്കമുള്ള രാജ്യങ്ങളുടെ പതാകകൾ നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE