ചിന്തൻ ശിവിരിലെ പീഡനം സഭയിലുന്നയിച്ച് കെ ശാന്തകുമാരി; ഇല്ലാത്ത പരാതിയെന്ന് പിസി വിഷ്‌ണുനാഥ്

By Desk Reporter, Malabar News
K Shantakumari brought up the harassment in Chintan Shivir camp in Niyamasabha
Ajwa Travels

തിരുവനന്തപുരം: പാലക്കാട് സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്‌ഥാന ക്യാമ്പിലെ പീഡന പരാതി നിയമ സഭയിൽ ഉന്നയിച്ച് കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി. പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പരാതി കെ ശാന്തകുമാരി എംഎൽഎ സഭയിൽ വായിച്ചു.

എന്നാൽ ഇല്ലാത്ത പരാതിയുടെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പറയുന്നതായി പിസി വിഷ്‌ണുനാഥ് പറഞ്ഞു. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസിന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ വ്യക്‌തമാക്കിയിട്ടുണ്ടെന്നും വിഷ്‌ണുനാഥ് പറഞ്ഞു. ശാന്ത കുമാരി എംഎൽഎ ഉന്നയിച്ച ഇക്കാര്യം സഭാ രേഖകളിൽ നിന്നും നീക്കണമെന്നും പിസി വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു.

Most Read:  വളപട്ടണം ഐഎസ് കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE