കോഴിക്കോട്: കോൺഗ്രസിന്റെ നവ സങ്കൽപ് ചിന്തൻ ശിവിരത്തിന് കോഴിക്കോട് തുടക്കമായി. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പതാക ഉയർത്തും. പത്ത് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പരിപാടി ഉൽഘാടനം ചെയ്യും. സംഘടനാ നവീകരണം ഉൾപ്പടെയുള്ള അഞ്ച് റിപ്പോർട്ടുകളിൻമേൽ വിശദമായ ചർച്ച നടക്കും.
എന്നാൽ, ചിന്തൻ ശിബിരത്തിൽ മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പങ്കെടുത്തേക്കില്ല. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.
Most Read: കാവ്യയെ ഒഴിവാക്കി, മഞ്ജു സാക്ഷി; അധിക കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്