കേരളത്തിൽ പിണറായി വിജയൻ തുടരണമെന്നാണ് ആഗ്രഹം; കമൽ ഹാസൻ

By Syndicated , Malabar News
kamal hasan

ചെന്നൈ: കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മൂപ്പര് തന്നെ വിജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നല്ല ഭരണമാണ് അദ്ദേഹത്തിന്റേത്. എന്തായാലും അത് സാധിക്കട്ടെ,’ കമല്‍ പറഞ്ഞു.

ഏപ്രിലിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍ഹാസന്‍. ദ്രാവിഡ പാര്‍ട്ടികളുമായി താന്‍ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കില്ലെന്ന് നേരത്തെ കമല്‍ പറഞ്ഞിരുന്നു. സ്‌ഥാനാർഥിയാവാൻ തിരഞ്ഞെടുക്കുന്ന സീറ്റ് ഏതാണെന്ന് വ്യക്‌തമാക്കിയിട്ടില്ല എങ്കിലും രണ്ട് മണ്ഡലങ്ങളില്‍ മൽസരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ ഒരു മണ്ഡലവും കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലവും കമലിനായി പരിഗണിക്കുന്നു എന്നാണ് വിവരം.

Read also: അതിർത്തി യാത്രാ നിയന്ത്രണത്തിന് എതിരെ കർണാടക ഹൈക്കോടതിയിൽ ഹരജി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE