കനയ്യയും ജിഗ്‌നേഷും ഡെല്‍ഹിയിൽ; രാഹുലിനൊപ്പം ഭഗത് സിംഗ് പ്രതിമയില്‍ പുഷ്‌പാര്‍ച്ചന

By Syndicated , Malabar News
kanhaiya_jignesh
Ajwa Travels

ന്യൂഡെല്‍ഹി: സിപിഐ യുവനേതാവ് കനയ്യ കുമാറും, ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ഡെല്‍ഹിയിലെത്തി. കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നോടിയായി ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡെല്‍ഹിയിലെ ഐടിഒയിലെ രക്‌തസാക്ഷി പാര്‍ക്കില്‍ ഭഗത് സിംഗിന്റെ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി

കനയ്യയുടെയും ജിഗ്‌നേഷിന്റെയും ചുമതല എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. യുവജനതയെ കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതിനായി ഇരുവർക്കും സാധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്‌ച ജിഗ്‌നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷമാണ് അഭ്യൂഹം ശക്‌തിപ്പെട്ടത്. എന്നാൽ ഇക്കാര്യം സിപിഐ ദേശീയ സെക്രട്ടറി ഡി രാജ തള്ളിയിരുന്നു.

അതേസമയം, പഞ്ചാബ് കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. സംസ്‌ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. അധ്യക്ഷ സ്‌ഥാനം രാജിവെക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്. കോണ്‍ഗ്രസില്‍ തുടരുമെന്നും വ്യക്‌തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്‍ക്കാന്‍ സാധിക്കില്ലെന്നും സിദ്ദു പറഞ്ഞതായാണ് വാർത്തകൾ പുറത്തുവരുന്നത്.

Read also: നികുതി ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE