കനത്ത മഴ; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

By Team Member, Malabar News
kannur-iniversty-board-studies
Ajwa Travels

കണ്ണൂർ: സംസ്‌ഥാനത്ത് പ്രതികൂല കാലാവസ്‌ഥാ പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സർവകലാശാല. ഈ മാസം 20 മുതൽ 22ആം തീയതി വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

മഴക്കെടുതിയുടെ പശ്‌ചാത്തലത്തിൽ എംജി യൂണിവേഴ്‌സിറ്റിയും, എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാലയും, കേരള സർവകലാശാലയും പരീക്ഷകൾ മാറ്റി വച്ചിരുന്നു. രണ്ടാം സെമസ്‌റ്റർ ബിടെക്, ബിആർക്, ബിഎച്എംസിടി, ബിഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്.

കൂടാതെ ഈ മാസം 21, 23 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‌സിയും അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും, എന്നാൽ 30ആം തീയതി നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും പിഎസ്‌സി അധികൃതർ വ്യക്‌തമാക്കി.

Read also: നഗരത്തിലെ വെള്ളക്കെട്ട്; റിപ്പോർട് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE