കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം

By Syndicated , Malabar News
sfi kannur
Ajwa Travels

കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ 22ആം തവണയും എസ്എഫ്ഐക്ക്. തിരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും കെഎസ്‍യു-എംഎസ്എഫ് സഖ്യത്തിനെതിരെ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്‌ഥാനാർഥികള്‍ വിജയിച്ചത്. 123 കൗണ്‍സിലര്‍മാരില്‍ 110 പേർ വോട്ട് ചെയ്‌തപ്പോള്‍ 84 ഓളം വോട്ടു നേടിയിട്ടാണ് എസ്എഫ്ഐ സ്‌ഥാനാർഥികള്‍ വിജയിച്ചത്. കണ്ണൂര്‍ സര്‍വകലാശാല ആരംഭിച്ചതു മുതല്‍ സര്‍വകലാശാല യൂണിയന്‍ എസ്എഫ്ഐ നിലനിർത്തുന്നുണ്ട്.

ചെയര്‍മാനായി എസ്എഫ്ഐ കണ്ണൂര്‍ ജില്ല വൈസ് പ്രസിഡണ്ടും പാലയാട് കാമ്പസിലെ രണ്ടാം വര്‍ഷ എല്‍എല്‍എം വിദ്യാര്‍ഥിയുമായ അഡ്വ. എംകെ ഹസനും ജനറല്‍ സെക്രട്ടറിയായി എസ്എഫ്ഐ സംസ്‌ഥാന കമ്മിറ്റിയംഗവും കാസര്‍കോട് ഗവ കോളേജിലെ ഒന്നാം വര്‍ഷ എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയുമായ കെവി ശില്‍പയും വിജയിച്ചു. വൈസ് ചെയര്‍മാൻ പി ജിഷ്‌ണു ( ശ്രീകണ്ഠപുരം എസ്ഇഎസ് കോളെജ്) വൈസ് ചെയര്‍പേഴ്സന്‍ (ലേഡി) ഷിംന സുരേഷ് (കാഞ്ഞിരങ്ങാട് കോളേജ്).

ജോയന്റ് സെക്രട്ടറിയായി വി സച്ചിന്‍ (ഡോ. പികെ രാജന്‍ മെമ്മോറിയല്‍ കാമ്പസ് നീലേശ്വരം) കാസര്‍കോട് ജില്ല എക്‌സിക്യുട്ടീവായി ബികെ ഷൈജിന ( മുന്നാട് പീപ്ള്‍സ് കോളേജ്), കണ്ണൂര്‍ ജില്ല എക്‌സിക്യുട്ടീവ് സ്‌ഥാനത്തേക്ക്‌ കെ അപര്‍ണ (ഐഎച്ച്ആര്‍ഡി കോളേജ് ഇരിട്ടി ) വയനാട് ജില്ല എക്‌സിക്യൂട്ടിവ് അജയ് ജോയ് (മാനന്തവാടി മേരി മാതാ കോളേജ് ) എന്നിവരും വിജയിച്ചു.

Read also: വിമാനത്താവള വികസനം; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE