കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി; ബിഷപ് ധർമരാജ് റസാലത്ത് ഇഡിയ്‌ക്ക് മുന്നിൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് അഴിമതി കേസിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ പ്രതിനിധികൾ അറിയിച്ചു. മെഡിക്കൽ കോളജ് പ്രവേശനത്തിന് ലക്ഷങ്ങൾ തലവരിപ്പണം വാങ്ങിയതും സഭാ ഇടപാടുകളെന്ന പേരിൽ നടന്ന അനധികൃത സ്വത്ത് സമ്പാദനവുമാണ് ഇഡി അന്വേഷിക്കുന്നത്.

തിങ്കളാഴ്‌ച സഭാ ആസ്‌ഥാനത്തും മെഡിക്കൽ കോളജിലുമടക്കം വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അതിന്റെ അടിസ്‌ഥാനത്തിലാവും ചോദ്യം ചെയ്യൽ. ബിഷപ്പിനൊപ്പം ആരോപണ വിധേയനായ സഭാ സെക്രട്ടറി പ്രവീണിനെ ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. പക്ഷേ പ്രവീൺ വീട്ടിലില്ല.

Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE