താമരശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്നു കരിഞ്ചോലയിലെ ദുരന്ത മുഖത്തുനിന്നു മാറ്റിപ്പാർപ്പിച്ചവരും സർക്കാർ സഹായം ലഭിക്കാത്തവരുമായ 38 കുടുംബങ്ങളുടെ പുനരധിവാസത്തിനായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന 20 വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന്. വൈകിട്ടു 4ന് ഇരൂൾകുന്ന് ജെകെ കോളനിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് താക്കോൽ സമർപ്പണം നിർവഹിക്കും.
എംകെ മുനീർ എംഎൽഎ അധ്യക്ഷത വഹിക്കും. ഗുണഭോക്‌താക്കൾക്ക് ഭൂമിയുടെ രേഖകളും ചടങ്ങിൽ കൈമാറും. മുൻ എംഎൽഎ കാരാട്ട് റസാഖ് ചെയർമാനും തഹസിൽദാർ സി.മുഹമ്മദ് റഫിഖ് ജനറൽ കൺവീനറുമായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റി കട്ടിപ്പാറ പഞ്ചായത്തിലെ ഇരൂൾകുന്നിൽ വിലക്ക് വാങ്ങിയ 1.8 ഏക്കറിലാണു വീടുകൾ നിർമിച്ചിരിക്കുന്നത്. പൊതുവഴി, വൈദ്യുതി, കുടിവെള്ളം, ഗ്രൗണ്ട് തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.
Most Read: കോട്ടയത്ത് കെ-റെയിൽ സർവേ പുനഃരാരംഭിച്ചു; പലയിടത്തും പ്രതിഷേധം