കോട്ടയത്ത് കെ-റെയിൽ സർവേ പുനഃരാരംഭിച്ചു; പലയിടത്തും പ്രതിഷേധം

By Staff Reporter, Malabar News
Ajwa Travels

ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ സിൽവർ ലൈൻ അതിരടയാള കല്ലിടലിനെ തുടർന്ന് രണ്ടിടത്ത് പ്രതിഷേധം. നട്ടാശ്ശേരിയിൽ കെ-റെയില്‍ സര്‍വേ പുനഃരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ 12 ഇടത്താണ് കെ-റെയിലിന്റെ അടയാള കല്ലിട്ടത്. പോലീസ് സുരക്ഷയില്‍ കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ-റെയില്‍ ഉദ്യോഗസ്‌ഥരുടെ തീരുമാനം.

പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്‌തമാക്കാനാണ് നീക്കം. മുഴുവന്‍ കല്ലുകളും പിഴുത് മാറ്റുമെന്നാണ് സമരസമിതിയുടെ പ്രതികരണം. ചിലയിടങ്ങളില്‍ സമരക്കാർ കല്ലുകൾ പിഴുത് മാറ്റി. പ്രദേശത്ത് സംഘർഷാവസ്‌ഥ നിലനിൽക്കുന്നുണ്ട്. കുഴിയാലിപ്പടിയിൽ തസഹിൽദാരെ നാട്ടുകാർ തടഞ്ഞു. കെ-റെയിൽ വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു.

ഇതിനിടെ എറണാകുളം പിറവത്ത് കല്ലിടൽ നടന്നേക്കും എന്ന വിവരത്തെ തുടർന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് സംഘടിച്ചു. അതേസമയം, കല്ലിടാനുള്ള തീരുമാനം റവന്യൂ വകുപ്പിന്റേതെന്ന കെ-റെയിൽ വാദം തള്ളി റവന്യൂമന്ത്രി രംഗത്ത് വന്നു. റവന്യൂ വകുപ്പ് സ്‌ഥമേറ്റെടുക്കുന്നതിനുള്ള സർക്കാരിന്റെ ഏജൻസി മാത്രമാണെന്ന് കെ രാജൻ പ്രതികരിച്ചു.

റിക്വിസിഷൻ ഏജൻസി ആവശ്യപ്പെട്ട പ്രകാരമുള്ള നടപടിയാണ് റവന്യൂ വകുപ്പ് സ്വീകരിച്ചത്. ഉത്തരവാദിത്തമില്ലാതെ ഉദ്യോഗസ്‌ഥർ, എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് ബന്ധപ്പെട്ടവർ മറുപടി നൽകുമെന്നും മന്ത്രി കെ രാജൻ തൃശ്ശൂരിൽ പറഞ്ഞു. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: പാരസെറ്റമോൾ ഉൾപ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഉയർന്നേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE